അറിയിപ്പുകള്‍

അങ്കമാലി സെ. ജോര്‍ജ്ജ് ബസിലിക്ക അറിയിപ്പുകള്‍: നവംബര്‍ 13 ഞായര്‍

ഇന്ന് ഇടവകയില്‍ വിശുദ്ധ യൂദാ ശ്ലീഹായുടെ തിരുനാള്‍. രാവിലെ 10 ന് തിരുനാള്‍ പാട്ടുകുര്‍ബാന തുടര്‍ന്ന് പ്രദക്ഷിണം.

ഇന്ന് രാവിലെ 8.30ന്റെ കുര്‍ബാനയ്ക്കുശേഷം അങ്ങാടിക്കടവ് കപ്പേളയിലെ തിരുനാളിനോടനുബന്ധമായുള്ള കമ്മിറ്റി മീറ്റിംങ് ബസിലിക്കയില്‍ വച്ച് കൂടുന്നു.
ഇന്ന് ഉച്ചകഴിഞ്ഞ് 4 മണിക്ക് പാരിഷ് കൗണ്‍സില്‍ യോഗം കൂടുന്നു.

വി. അപ്രേമിന്റെ തിരുനാള്‍ നവംബര്‍ 18 മുതല്‍ 27 വരെ ടൗണ്‍ കപ്പേളയില്‍ ആചരിക്കുന്നു. അടുത്ത വെള്ളിയാഴ്ച മുതല്‍ തിരുനാളിനൊരുക്കമായുള്ള വി. കുര്‍ബാനയും നൊവേനയും വൈകിട്ട് 5.30 ന് ആരംഭിക്കുന്നു. നവീകരിച്ച കപ്പേളയുടെ വെഞ്ചിരിപ്പും വെള്ളിയാഴ്ച വൈകിട്ട് ഉണ്ടായിരിക്കും. തിരുനാള്‍ പ്രസുദേന്തിമാരാകാന്‍ താത്പര്യമുള്ളവരും നൊവേന ഏറ്റു നടത്താന്‍ താത്പര്യമുള്ളവരും ബുക്ക് സ്റ്റാളിലോ പള്ളി ഓഫീസിലോ പേരു നല്‍കുക.
അടുത്ത ഞായറാഴ്ച മിശിഹായുടെ രാജത്വത്തിരുനാള്‍.
ഈ വര്‍ഷം വിവാഹജീവിതത്തിന്റെ 25,50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി സില്‍വര്‍, ഗോള്‍ഡന്‍ ജൂബിലിയാഘോഷിക്കുന്ന ദമ്പതികളുടെ ഇടവകതലത്തിലുള്ള സംഗമം അടുത്ത ഞായറാഴ്ച രാവിലെ 8.30 ന്റെ കുര്‍ബാനയോടെ നടത്തുന്നു. എല്ലാ ജുബിലിയേറിയന്‍സ് ദമ്പതികളും രാവിലെ 8 മണിക്ക് ബസിലിക്ക പള്ളിയില്‍ എത്തിച്ചേരണം.
ഈ ആഴ്ചയിലെ കുടുംബയൂണിറ്റുകള്‍
ഇന്ന് ഞായര്‍ ഡോണ്‍ ബോസ്‌കോ- മൂഞ്ഞേലി വറീത് ജോയി; സെ. ആന്‍സ്- വിന്‍സെന്റ് പള്ളിപ്പാട്ട്
ക്രിസ്തുരാജ്- സെബാസ്റ്റ്യന്‍ മുരിങ്ങത്ത്; ഡൊമിനിക് സാവിയോ- സെബാസ്റ്റ്യന്‍ കോലഞ്ചേരി
നവംബര്‍ 14 തിങ്കള്‍ സെ. സേവ്യര്‍- അഗസ്റ്റിന്‍ പാലാട്ടി; മേരിമാതാ- പൈനാടത്ത് വിന്‍സെന്റ്
സെ. അപ്രേം- പള്ളിപ്പാട്ട് പ്രിന്‍സി ജോസ്
നവംബര്‍ 15 ചൊവ്വ സെ. ജോണ്‍- ബിജു ചിറ്റിലപ്പിള്ളി; സെ. ജെയിംസ്- കല്ലറയ്ക്കല്‍ ബേബി
സെ. മേരീസ്- പടയാട്ടി കോരത് ഔസേഫ്
നവംബര്‍ 16 ബുധന്‍ ദേവമാതാ- തെക്കിനേടത്ത് ഉമ്മച്ചന്‍
നവംബര്‍ 17 വ്യാഴം മദര്‍ തെരേസ- അമ്പാടന്‍ ഷിജോ; സെ. ജോര്‍ജ് – പള്ളിപ്പാട്ട് പൗലോസ്
ബ്ലസ്സ്ഡ് ഓസാനം- വിന്‍സെന്റ് ഡി പോള്‍ നഗര്‍
നവംബര്‍ 18 വെള്ളി വേളാങ്കണ്ണിമാതാ- ഡേവിസ് കല്ലറയ്ക്കല്‍; നിര്‍മല- ജോര്‍ജ് മഞ്ഞളി
കോള്‍ബെ- വര്‍ക്കി മുക്കാലുവീട്ടില്‍
നവംബര്‍ 19 ശനി ഹോളി ക്രോസ്- ഡേവിസ് പള്ളത്താട്ടി; സേക്രഡ് ഹാര്‍ട്ട്- തോമസ് കോട്ടയ്ക്കല്‍
സെ. റീത്ത- കരുമത്തി ജോസഫ് മാര്‍ട്ടിന്‍
ഈ ആഴ്ചയിലെ കുടുംബയൂണിറ്റ് വാര്‍ഷികങ്ങള്‍ – നവംബര്‍ 19 ശനി – സെ. സെബാസ്റ്റ്യന്‍, സെ. ജോസഫ്

പളളി ക്ലീനിംങ്ങ് നടത്തിയ ആബേല്‍, അസ്സീസി, വിന്‍സെന്റ് ഡി പോള്‍ യൂണിറ്റുകള്‍ക്കും നന്ദി. അടുത്ത ആഴ്ച ബസിലിക്കയില്‍ സെ. അല്‍ഫോന്‍സ, സെ. അഗസ്റ്റിന്‍ യൂണിറ്റുകളും കിഴക്കേപള്ളിയില്‍ അമലോത്ഭവ യൂണിറ്റുമാണ് പള്ളി ക്ലീനിംഗ് നടത്തേണ്ടത്.
കഴിഞ്ഞ ആഴ്ച ഇടവകയില്‍നിന്നും മരണം മൂലം വേര്‍പിരിഞ്ഞ റോസി മുട്ടത്തില്‍ (സെ. അല്‍ഫോന്‍സ), എല്‍സി ദേവസി പള്ളിപ്പാട്ട് (ആരോഗ്യമാതാ) എന്നിവരുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു. കുടുംബാംഗങ്ങള്‍ക്ക് ഇടവകയുടെ അനുശോചനം അറിയിക്കുന്നു.
കഴിഞ്ഞ ഞായറാഴ്ച പിരിവ്: 38948/-

ഫാ. ജിമ്മി പൂച്ചക്കാട്ട്