Covid Instructions

അങ്കമാലി സെന്റ് ജോര്‍ജ്ജ് ബസിലിക്കയില്‍
പന്തക്കുസ്താ ദിനത്തിനൊരുക്കമായി
വിശുദ്ധ കുര്‍ബാന, ആരാധന, അനുതാപ ശുശ്രൂഷ, വിദ്യാര്‍ദ്ധികള്‍ക്കായി പ്രാര്‍ത്ഥന

ശനിയാഴ്ച (മെയ് 30) വൈകിട്ട് 6.30 മുതല്‍ 8.30 വരെ

ഞായറാഴ്ച പന്ടക്കുസ്താ തിരുന്നാളാണ്. പരിശുദ്ധാത്മ അഭിഷേകം നമ്മുടെ കുടുംബത്തിലും ലഭിക്കാന്‍ നാം പ്രാര്‍ത്ഥനാനിരതരാകുന്നു.

വലിയ ആഴ്ചയിലെ ബുധനാഴ്ച നാം അനുതാപ ശുശ്രൂഷ നടത്തിയതാണ്. രണ്ടുമാസങ്ങള്‍ പിന്നിട്ടിട്ടും തങ്ങളുടെ പാപങ്ങള്‍ ഏറ്റുപറഞ്ഞ് കുമ്പസാര കൂദാശ സ്വീകരിക്കാന്‍ സാധ്യമായിട്ടില്ലാത്തതിനാല്‍ വീണ്ടും ഒരു അനുതാപശുശ്രൂഷ വയ്ക്കുന്നു.

സഭയുടെ മതബോധനഗ്രന്ഥം 1483-ാം ഖണ്ഠിക പറയുന്നു ‘അനുതാപികള്‍ക്കു സ്വന്തം കുറ്റത്താലല്ലാതെ കൗദാശികകൃപാവരമോ ദിവ്യകാരുണ്യമോ ദീര്‍ഘകാലത്തേയ്ക്കു നിഷേധിക്കപ്പെട്ടുഎുവരാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ അനുരഞ്ജനത്തിന്റെ സാമൂഹിക ആഘോഷത്തിന് അനുവദിക്കുക അത്യാവശ്യമായി കണക്കാക്കാം. ഈ സന്ദര്‍ഭങ്ങളില്‍ പാപമോചനകര്‍മം സാധുവായിരിക്കുതിന് നിശ്ചിതസമയത്തിനുളളില്‍ തങ്ങളുടെ പാപങ്ങള്‍ ഏറ്റുപറയുമെന്ന നിയോഗം വിശ്വാസികള്‍ക്കുണ്ടായിരിക്കണം. ‘ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ അനുരഞ്ജനത്തിന്റെ സാമൂഹിക ആഘോഷത്തിന് അനുമതി നല്‍കിയിട്ടുണ്ട്.

ആയതിനാല്‍ ശനിയാഴ്ച വൈകിട്ട് ആറുരമണിക്ക് വിശുദ്ധകുര്‍ബാനയെതുടര്‍് നാം എല്ലാവരും ആരാധനയിലും അനുരഞ്ജനശുശ്രൂഷയിലും പങ്കെടുക്കുന്നു. പാപങ്ങള്‍ മനസ്സാ ഏറ്റുപറയുു. സാധിക്കു അടുത്ത അവസരത്തില്‍ അനുരഞ്ജനകൂദാശ സ്വീകരിക്കുകയും ചെയ്യും.

ഇടവകയിലെ എല്ലാവരും ഇതില്‍ സംബന്ധിക്കാന്‍ വേണ്ട ക്രമീകരണങ്ങള്‍ ചെയ്യണം. നമ്മുടെ യുട്യൂബ് ചാനലില്‍ ഇതു ലഭ്യമാകും.
കുട്ടികള്‍ക്ക് അദ്ധ്യയന വര്‍ഷം ആരംഭിക്കുന്ന സാഹചര്യത്തില്‍ അവര്‍ക്കുവേണ്ടിയുളള പ്രത്യേക പ്രാര്‍ത്ഥനാശുശ്രൂഷയും ഉണ്ടായിരിക്കും.

നാലാം ഘട്ട ലോക്ഡൗണ്‍ നിബന്ധനകളോടെ ആനുകൂല്യങ്ങള്‍

കേരള സര്‍ക്കാര്‍ പൊതുഭരണവകുപ്പ് 99/2020 സംസ്ഥാന ചീഫ് സെക്രട്ടറി ശ്രീ ടോം ജോസ് ഒപ്പുവച്ച് 18-05-2020 ല്‍ ഇറക്കിയ ഉത്തരവു പ്രകാരം കോവിഡ് വ്യാപനം തടയുന്നതിന് മെയ് 18 മുതല്‍ 31 വരെ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ പേജ് 5ല്‍ നാലാം അനുഛേദം ഇപ്രകാരം പറയുന്നു.

i. വിവാഹ ചടങ്ങുകള്‍ പരമാവധി 50 ആള്‍ക്കാരെ വച്ചും അനുബന്ധ ചടങ്ങുകള്‍ പരമാവധി 10 പേരെ വച്ചും  നടത്തേണ്ടതാണ്.

ii. മരണാനന്തര ചടങ്ങുകള്‍ പരമാവധി 20 ആള്‍ക്കാരെ വച്ചും അനുബന്ധ ചടങ്ങുകള്‍ പരമാവധി 10 പേരെ വച്ചും നടത്തേണ്ടതാണ്.

ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആളെണ്ണം ക്രമീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം. നമ്മുടെ കുടുംബങ്ങളില്‍ നിന്നും വേര്‍പിരിഞ്ഞവരുടെ 7-ാം ചരമദിനം 41-ാം ചരമദിനം ചരമവാര്‍ഷികം എന്നിവയ്ക്ക് ചടങ്ങുകള്‍ നടത്തണമെന്നുണ്ടെങ്കില്‍ പളളിയിലെത്തി സമയം ബുക്കുചെയ്യാവുന്നതാണ്. 10 പേര്‍ എന്ന നിബന്ധന (കാര്‍മികനും ശുശ്രൂഷിയും ഉള്‍പ്പെടെ) നിര്‍ബന്ധമായും പാലിക്കണം.

  • പേജ് 3ല്‍ ഒന്നാം അനുഛേദം ഇപ്രകാരം പറയുന്നു.

vii. 65 വയസിനു മുകളിലുളളവര്‍ തുടര്‍ രോഗബാധയുളളവര്‍ ഗര്‍ഭിണികള്‍ 10 വയസിനു താഴെയുളള കുട്ടികള്‍ എന്നിവര്‍ അടിയന്തിരയ ചികിത്സ ആവശ്യങ്ങള്‍ക്ക് ഒഴികെ പരമാവധി വീടുകളില്‍തന്നെ കഴിയേണ്ടതാണ്.

ഇതു പ്രകാരം ഈ ആഴ്ച നിശ്ചയിച്ചിരുന്ന പ്രഥമ ദിവ്യകാരുണ്യസ്വീകരണവും സ്ഥൈര്യലേപനവും നടത്തുന്ന കുട്ടികളുടെ പരീക്ഷ മാറ്റി വയ്ക്കുന്നു. കാര്യങ്ങള്‍ക്ക് കൃത്യത വന്നശേഷം ഇതേപ്പറ്റിയുളള വിശദവിവരങ്ങള്‍ പിന്നീട് അറിയിക്കാം.

എല്ലാ ദിവസവും രാവിലെ 6.30ന് വിശുദ്ധ കുര്‍ബാനയും അതാതുദിവസത്തെ നൊവേനയും ലൈവ് ടെലിക്കാസ്റ്റ് ഉണ്ടായിരിക്കും. ഞായറാഴ്ച രാവിലെ 7 മണിക്കാണ് വിശുദ്ധ കുര്‍ബാന