Catechism 2020

*സെ. ജോര്‍ജ്ജ് ബസിലിക്ക, അങ്കമാലി*

ഓൺലൈൻ വിശ്വാസപരിശീലനം
ജൂൺ 7, 2020

ഈ ഞായറാഴ്ച പരി. ത്രിത്വത്തിന്റെ തിരുനാളാണ്. രാവിലെ എട്ടരയ്ക്ക് ഓൺലൈനിൽ ദിവ്യബലി (Angamaly Basilica Church എന്ന യൂട്യൂബ് ചാനലിൽ). തുടർന്ന് വിശ്വാസപരിശീലന അസംബ്ലി. അതേതുടർന്ന് കുമ്പസാരം എന്ന വിഷയത്തെക്കുറിച്ച് പൊതുവായ ഒരു ക്ലാസ് ഉണ്ടായിരിക്കുന്നതാണ്. എല്ലാ കുട്ടികളും സാധിക്കുന്ന മാതാപിതാക്കളും ഈ ക്ലാസ്സിൽ പങ്കെടുക്കണ് ഓർമിപ്പിക്കുന്നു. ഇതേതുടർന്ന് അതിരൂപതാ നിർദ്ദേശം അനുസരിച്ചുള്ള പാഠഭാഗത്തെ കുറിച്ചുള്ള ക്ലാസ്സുകളും ഓൺലൈനിൽ ലഭ്യമായിരിക്കും (Catechismernakulam എന്ന യൂട്യൂബ് ചാനലിൽ).

രണ്ട് ക്ലാസിന്റെയും ലിങ്കുകൾ അങ്കമാലി ബസിലിക്കയുടെ വെബ്സൈറ്റിലും ലഭ്യമാണ്. ഈ രണ്ട് ക്ലാസിനെയും കുറിച്ചുള്ള ഉള്ള അസൈൻമെന്റ്സ് കുട്ടികൾ ചെയ്തുതീർത്തു ചൊവ്വാഴ്ച വൈകുന്നേരത്തിനുള്ളിൽ യൂണിറ്റ് പ്രതിനിധികളെ ഏൽപ്പിക്കേണ്ടതാണ്. കുട്ടികൾ ചെയ്യുന്ന അസൈൻമെന്റ്സ് അവരുടെ അറ്റൻഡൻസ് ആയി കണക്കാക്കുന്നതാണ്.

    *ഓണ്‍ലൈന്‍ വിശ്വാസപരിശീലനം ആരംഭിക്കുന്നു*    

*ഇടവകയിലെ 61 മതാദ്ധ്യാപകരോടൊപ്പം മാതാപിതാക്കളും, പ്രത്യേകം നിയുക്തരായ 29 കോ-ഓര്‍ഡിനേറ്റര്‍മാരും ഒരുമിക്കുന്നു.*
*ഇടവകയെ 5 സോണുകളായി തിരിച്ച് അസൈന്‍മെന്റുകള്‍ യൂണിറ്റ് കോ-ഓര്‍ഡിനേറ്റര്‍മാരില്‍നിന്നും സോണ്‍ ലീഡേഴ്‌സ് വഴി ടീം ലീഡറുടെ പക്കലെത്തുന്നു.*
*കുട്ടികള്‍ ചെയ്യുന്ന അസൈന്‍മെന്റ്‌സ് അറ്റന്റന്‍സായി കണക്കാക്കും.*
1. ഞായറാഴ്ച 8.30 ന്റെ വിശുദ്ധ കുര്‍ബാനയോടെ വിശ്വാസ പരിശീലനക്ലാസുകള്‍ ആരംഭിക്കും.
തുടര്‍ന്ന പ്രാരംഭഗാനം, നിര്‍ദ്ദേശങ്ങള്‍, വിശ്വാസ പരിശീലന ക്ലാസുകള്‍.
അങ്കമാലി ബസിലിക്ക ചര്‍ച്ച്, കാറ്റിക്കിസം എറണാകുളം എന്നീ യൂട്യൂബ് ചാനലുകളില്‍ ഇത് ലഭ്യമായിരിക്കും. 
2. ക്ലാസുകള്‍ രണ്ടു തലങ്ങളിലായി നടക്കും. 
ഒന്നാംഭാഗം പൊതുവായ വിഷയത്തെക്കുറിച്ചുളളതാണ്. ഇത് എല്ലാ ക്ലാസിലെയും കുട്ടികള്‍ക്ക് ഒരുമിച്ച് നടത്തുന്നതാണ്. കുടുംബത്തിലെ എല്ലാവരും സാധിക്കുമെങ്കില്‍ മാതാപിതാക്കളും ഇതില്‍ സംബന്ധിക്കണമെന്ന് ഒര്‍മ്മിപ്പിക്കുന്നു.
രണ്ടാം ഭാഗം ഓരോ ക്ലാസിന്റെയും പാഠഭാഗത്തെ ആസ്പദമാക്കിയാണ്. അതിരൂപതാകേന്ദ്രം നല്‍കുന്ന നിര്‍ദ്ദേശങ്ങളനുസരിച്ച് ഇത് ക്രമീകരിക്കുന്നു.
3. രണ്ടു ക്ലാസിനെയും സംബന്ധിച്ച് കുട്ടികള്‍ ചെയ്യേണ്ട അസൈന്‍മെന്റ്‌സ് തൽസമയം ഇടവകവെബ്‌സൈറ്റിലും യുട്യൂബിലും പ്രസിദ്ധപ്പെടുത്തും. കുട്ടികള്‍ ചെയ്യുന്ന അസൈന്‍മെന്റ്‌സ് അറ്റന്റന്‍സായി കണക്കാക്കും. അസൈന്‍മെന്റുകള്‍ പേരും ക്ലാസ്സും ഡിവിഷനും കുടുംബയൂണിറ്റും നിര്‍ബന്ധമായും രേഖപ്പെടുത്തി ചൊവ്വാഴ്ച വൈകിട്ട് ആറ് മണിക്ക് മുൻപായി യൂണിറ്റ് കോ-ഓര്‍ഡിനേറ്ററെ ഏല്പിക്കണം. 
4. യൂണിറ്റ് കോ-ഓര്‍ഡിനേറ്റര്‍ സോണ്‍ ടീച്ചേഴ്‌സിനെയും (ബുധനാഴ്ചക്കകം) അവര്‍ ടീം ലീഡറെയും  (വ്യാഴാഴ്ചക്കകം) ഏല്പിച്ച് കാറ്റക്കിസം ഓഫീസ് ഡസ്‌ക്കില്‍ എത്തുകയും വിലയിരുത്തുകയും ചെയ്യുന്ന കൃത്യതയാര്‍ന്ന സമീപനമാണ് ഒരുക്കിയിരിക്കുന്നത്. ഓരോ ക്ലാസിലെയും തെരഞ്ഞെടുക്കപ്പെടുന്ന ഒരു കുട്ടിക്ക് മാസത്തിൽ സമ്മാനം നൽകുന്നതാണ്.
5. അടുത്ത ഞായറാഴ്ച ഇതേപ്പറ്റിയുളള വിവരങ്ങള്‍ അസംബ്ലിയില്‍ അറിയിക്കും. 
*എല്ലാ മാതാപിതാക്കളുടെയും രക്ഷകര്‍ത്താക്കളുടെയും നിര്‍ലോഭമായ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്*
വികാരിയച്ചന്‍