അറിയിപ്പുകള്‍

അങ്കമാലി സെ. ജോര്‍ജ്ജ് ബസിലിക്ക
ഞായറാഴ്ച അറിയിപ്പുകള്‍: 07 മാര്‍ച്ച്, 2021

ഇന്ന് രാവിലെ 10 മണിയുടെ കുര്‍ബാനക്കുശേഷം ഫാമിലി യൂണിറ്റ് പ്രസിഡന്റ്, സെക്രടറി, ട്രഷറര്‍ എന്നിവരുടെ മീറ്റിംങ്ങ് ബസിലിക്കയില്‍ വച്ച് നടത്തപ്പെടുന്നു.
ഫ്രാന്‍സിസ്‌ക്കന്‍ മൂന്നാം സഭ മീറ്റിങ് ഇന്ന് 3.30ന് കിഴക്കേപളളിയില്‍.
അടുത്ത ഞായറാഴ്ച നാലുമണിക്ക് പാരീഷ് കൗണ്‍സില്‍ യോഗം കൂടുന്നു.
മാര്‍ച്ച് 14-ാം തീയതി അടുത്ത ഞായാറാഴ്ച മുതല്‍ ബുധന്‍ 17-ാം തിയതി വരെ ഇടവക നവീകരണ ധ്യാനം വൈകുന്നേരം 5 മണി മുതല്‍ 9 മണി വരെ ബസിലിക്ക ദേവാലയത്തില്‍ നടക്കുന്നു. പളളിയില്‍ ഇരിപ്പിടങ്ങള്‍ സജ്ജീകരിക്കുന്നതാണ്. ഇടവകയുടെ യൂടൂബ് ചാനലിലൂടെ ലൈവ് നല്‍കുന്നതായിരിക്കും. ധ്യാനദിവസങ്ങളില്‍ കിഴക്കേപ്പളളിയില്‍ രാവിലെ 6.15 ന് മാത്രമേ കുര്‍ബാന ഉണ്ടായിരിക്കൂ.
ധ്യാനത്തിന്റെയും നാല്പതുമണി ആരാധനയുടെയും വിശുദ്ധവാരത്തിന്റെയും നോട്ടീസുകളും ആരാധന കവറും യുണിറ്റ് ഭാരവാഹികള്‍ വഴി വീടുകളിലെത്തിക്കുന്നതാണ്.
ഇടവകയിലെ ആരാധനാ ശുശ്രൂഷകളില്‍ ഗാനാലാപനത്തിന് നേത്യത്വം നല്‍കാന്‍ താത്പര്യമുളള ഗായകരും, വാദ്യ ഉപകരണങ്ങള്‍ വായിക്കുന്നവരും മാര്‍ച്ച് 20 ശനിയാഴ്ചക്കകം വൈദികരുടെ പക്കല്‍ പേര് നല്‍ക്കേണ്ടതാണ്. അതിരൂപതാ സേക്രട് മ്യൂസിക് വിഭാഗം നടത്തുന്ന ഒഡീഷനില്‍ തിരഞ്ഞെടുക്കപ്പെടുന്നവരെയാവും ഗായകസംഘത്തിലേക്ക് പ്രവേശിപ്പിക്കുക.
മെയ് 1 ാം തീയതി നടക്കുന്ന ആദ്യകുര്‍ബാന സ്വീകരണത്തിനുളളവര്‍ അടുത്ത ശനിയാഴ്ചക്കുളളില്‍ ഓഫീസില്‍ പേര് നല്‍ക്കേണ്ടതാണ്.
നമ്മുടെ ഇടവകയില്‍ നിന്നും മരണംമൂലം വേര്‍പ്പിരിഞ്ഞ മേരി കല്ലേലി (സെ. തെരേസാ യൂണിറ്റ്) ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു. കുടുംബാംഗംങ്ങള്‍ക്ക് ഇടവകയുടെ അനുശോചനം അറിയിക്കുന്നു.
ഇന്നലെ പളളി ക്ലീനിംങ്ങ് നടത്തിയ ഹോളി ക്രോസ്, മേരി മാതാ,മമ്മ മാര്‍ഗരറ്റ്, സേക്രട് ഹാര്‍ട്ട് കുടുംബയൂണിറ്റുകള്‍ക്ക് നന്ദി. അടുത്ത ആഴ്ച പളളിക്ലീനിംഗ് നടത്തേണ്ടത് ബസിലിക്കയില്‍ സെ. അപ്രേം, സെ. അല്‍ഫോന്‍സാ, സെ. ജോസഫ് എന്നീ യുണിറ്റുകളും കിഴക്കേപളളിയില്‍ ഫാത്തിമാ മാതാ യുണിറ്റുമായിരിക്കും.
കഴിഞ്ഞ ഞായറാഴ്ച പിരിവ് – 25345/-
ഈയാഴ്ചയിലെ യൂണിറ്റ് മീറ്റിംഗുകള്‍
07 ഞായര്‍ 6.30 സെ. അല്‍ഫോന്‍സാ – ജോസ് ജോസഫ് ആറ്റുകടവില്‍
6.30 സെ. ഹോര്‍മിസ് – ജേക്കബ് മേനാച്ചേരി
08 തിങ്കള്‍ 6.30 സെ. അപ്രേം – ഔപ്പാടന്‍ വര്‍ഗ്ഗീസ്
6.30 മേരി മാതാ – എ. ഒ. ജോസ് അറയ്ക്കല്‍
6.30 സെ. സേവ്യര്‍ – സാജു നെടുങ്ങാടന്‍
09 ചൊവ്വ 6.30 ആരോഗ്യമാതാ – ആനി ജോസ് പുളിക്കല്‍
6.30 സെ. ജൂഡ് – കൊരട്ടികുന്നേല്‍ ജോയ്
10 ബുധന്‍ 6.30 സെ. ആന്റണി – മാളിയെക്കല്‍ പൗലോസ്
6.30 ആബേല്‍ – ആന്റണി മനയ്ക്കലാന്‍
6.30 സെ. അസീസ്സി – കൂവക്കാടന്‍ ബാബു
11 വ്യാഴം 6.30 സെ. മാര്‍ട്ടിന്‍ – പടയാട്ടി മത്തായി മാത്യൂസ്
12 വെളളി 6.30 സെ. സെബാസ്റ്റ്യന്‍ – ഇടശ്ശേരി ജോയി
13 ശനി 6.30 ഹോളി സ്പിരിറ്റ് – ആന്റണി മൂഞ്ഞേലി
6.30 സ്റ്റാര്‍ ജീസസ് – ഇരണ്യാകുളത്തില്‍ ജോസ്
6.30 ഫാത്തിമാ മാതാ – മാത്തച്ചന്‍ പടയാട്ടില്‍

ഫാ. ജിമ്മി പൂച്ചക്കാട്ട്

അങ്കമാലി സെ. ജോര്‍ജ്ജ് ബസിലിക്ക
ഞായറാഴ്ച അറിയിപ്പുകള്‍: 28 ഫെബ്രുവരി, 2021

ഇന്ന് കാറ്റികിസം വാര്‍ഷികം. വൈകിട്ട് മൂന്ന് മണിക്ക് വി. കുര്‍ബാന, മീറ്റിംങ്ങ്, സമ്മാനദാനം. മൂന്നുമണിയുടെ കുര്‍ബാന ലൈവ് ടെലക്കാസ്റ്റ് ഉണ്ടായിരിക്കും.
അടുത്തത് ആദ്യവെളളിയാഴ്ചയാണ്.
അടുത്ത് ഞായാറാഴ്ച രാവിലെ 10 മണിയുടെ കുര്‍ബാനക്കുശേഷം 11 മണിക്ക് ഫാമിലി യൂണിറ്റ് പ്രസിഡന്റ്, സെക്രടറി, ട്രഷറര്‍ എന്നിവരുടെ മീറ്റിംങ്ങ് ബസിലിക്കയില്‍ വച്ച് നടത്തപ്പെടുന്നു.
മെയ്യ് 2 ാം തിയതി ഇലക്ഷന്‍ റിസല്‍ട്ട് വരുന്നദിവസമായതിനാല്‍ ഈ വര്‍ഷത്തെ ആദ്യകുര്‍ബാന സ്വീകരണം മെയ്യ് 1 ാം തിയതിയിലേക്ക് മാറ്റിയിരിക്കുന്നു. ആദ്യകുര്‍ബാന സ്വീകരിക്കാനുളള കുട്ടികളുടെ പേര് മാര്‍ച്ച് 14ന് മുമ്പായി ഓഫീസില്‍ എഴുതിക്കണം.
വിമണ്‍സ് വെല്‍ഫെയറിന്റെ യോഗം 6 ാം തിയതി ശനിയാഴ്ച വൈകിട്ട് 3.30 ന് കൂടുന്നു.
2021-2022 സഹൃദയ ആശ്വാസ് മെഡിക്ലെയിം പോളിസി പുതുക്കുന്നതിനും, പുതിയതായി ചേര്‍ക്കുന്നതിനും മാര്‍ച്ച് 1,2,3 തിയതികളില്‍ സൗകര്യമുണ്ടായിരിക്കും. സഹൃദയ ആനിമേറ്റേഴ്‌സുമായി ബന്ധപ്പെടുക. മാര്‍ച്ച് 3 ാം തിയതി ഫെഡറേഷന്‍ മീറ്റിംങ്ങ് ഉണ്ടായിരിക്കും.
നമ്മുടെ ഇടവകയില്‍ നിന്നും വേര്‍പ്പിരിഞ്ഞ ചാക്കോച്ചന്‍ പറപ്പിളളി (സേക്രഡ് ഹാര്‍ട്ട് യൂണിറ്റ്) മാത്യൂ പടയാട്ടില്‍ (സെ. പീറ്റര്‍ യൂണിറ്റ്), എലിസബത്ത് മാളിയെക്കല്‍ (നിര്‍മ്മല യൂണിറ്റ്)എന്നിവരുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു. കുടുംബാംഗംങ്ങള്‍ക്ക് ഇടവകയുടെ അനുശോചനം അറിയിക്കുന്നു.
ഇന്നലെ പളളി ക്ലീനിംങ്ങ് നടത്തിയ ഇന്‍ഫന്റ് ജീസസ്, ഡോണ്‍ ബോസ്‌കോ, മദര്‍ തെരേസ, വിന്‍സന്റ് ഡി. പോള്‍ കുടുംബയൂണിറ്റുകള്‍ക്ക് നന്ദി. അടുത്ത ആഴ്ച പളളിക്ലീനിംഗ് നടത്തേണ്ടത് ബസിലിക്കയില്‍ ഹോളി ക്രോസ്, മമ്മ മാര്‍ഗരറ്റ്, മേരി മാതാ എന്നീ യുണിറ്റുകളും കിഴക്കേപളളിയില്‍ സേക്രട് ഹാര്‍ട്ട് യുണിറ്റുമായിരിക്കും.
കഴിഞ്ഞ ഞായറാഴ്ച പിരിവ് – 27730/-
ഈയാഴ്ചയിലെ യൂണിറ്റ് മീറ്റിംഗുകള്‍
01 തിങ്കള്‍ 6.30 ക്യൂന്‍ മേരി – ആലൂക്ക വര്‍ഗ്ഗീസ്
02 ചൊവ്വ 6.30 സെ. മേരിസ് – ജോളി മത്തായി പടയാട്ടി
6.30 ആവേ മരിയ – പളളിപ്പാട്ട് അപ്രേം ജോസ്
03 ബുധന്‍ 6.30 സെ. അഗസ്റ്റിന്‍ – ട്രിനിറ്റി കോണ്‍വന്റ്
6.30 ഹോളി എയ്ഞ്ചല്‍ – പൗലോസ് അറയ്ക്കല്‍
04 വ്യാഴം 6.30 സെ. പോള്‍ – ലിസി സജി കുരുന്നോത്ത്
05 വെളളി 6.30 അമല – അരീക്കല്‍ തങ്കം
06 ശനി 6.30 സെ. ലൂയിസ് – എല്‍സി ജോസ് ആറ്റുപുറം
6.30 ഇന്‍ഫന്റ് ജീസസ് – മാളിയെക്കല്‍ ലില്ലി പൗലോസ്

ഫാ. ജിമ്മി പൂച്ചക്കാട്ട്